കണ്ണൂർ . ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നതിനിടെ പോലീസുകാരനെ ഇടിച്ചകാർ ഡ്രൈവർക്കെതിരെ കേസ്.കണ്ണൂർ ട്രാഫിക് എൻഫോഴ്സസ്മെന്റ് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ യു. അക്ഷയ്ക്കാണ് പരിക്കേറ്റത്. 15 ന് രാവിലെ 9.20 മണിക്ക് താഴെചൊവ്വ റെയിൽവെ ഗെയിറ്റിന് സമീപം വെച്ചാണ് അപകടം.ഡ്യൂട്ടിക്കിടെ കണ്ണൂർ ഭാഗത്തു നിന്നും ഓടിച്ചു വന്ന കെ.എൽ.17.ക്യു.1471 നമ്പർ കാർ ലൈൻ ട്രാഫിക് പാലിക്കാതെ സിഗ്നൽ കാണിച്ചിട്ടും പോലീസിന്റെ നിർദേശം അവഗണിച്ചതിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും പോലീസുകാരന്റെ ദേഹത്ത് ഉരസിയും കാറിന്റെ ടയർ വലതുകാലിന് മുകളിലൂടെ കയറി പരിക്കേൽക്കാൻ ഇടയാവുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയുംചെയ്‌തുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്
Case registered against car driver for hitting policeman while on traffic duty